ഡൽഹി: കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ മുസ്ലിം വിഭാഗത്തെ തുടർച്ചയായി അധിക്ഷേപിക്കുകയാണെന്നും ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഗവർണർ നടത്തുന്ന പ്രസ്താവനകൾ ആർഎസ്എസിന് ഊർജംനൽകുന്നതാണെന്നും ആരോപണവുമായി ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. ഭരണഘടനയെ നിഷേധിച്ച് ഗവർണർ നടത്തുന്ന പ്രസ്താവനകളെ രാഷ്ട്രപതി ഗൗരവത്തോടെ കാണണമെന്നും ആനി രാജ പറഞ്ഞു.
മുസ്ലിം സ്ത്രീകൾ ഉന്നതിയിൽ എത്തുന്നതിലും പഠനത്തിൽ മികവ് പുലർത്തുന്നതിലും ആർഎസ്എസിന് വലിയ അസഹിഷ്ണുതയുണ്ടെന്നും അതുകൊണ്ടാണ് ഇത്തരമൊരു നിലപാട് സീകരിക്കുന്നതെന്നും ആനി രാജ ആരോപിച്ചു. ശിരോവസ്ത്രം ഇത്രയും വലിയ പ്രശ്നമാക്കിയത് കർണാടക സർക്കാറാണെന്നും തുടക്കത്തിൽതന്നെ അത് പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും ആനി രാജ പറഞ്ഞു.
Post Your Comments