തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഗവര്‍ണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി പുതിയ തസ്തിക സൃഷ്ടിച്ചു. 27,800- 59,400 രൂപ ശമ്പള സ്‌കെയിലാണ് നിയമനം.
Read Also : മദ്യപാനികൾ കുറയുന്നു, കേരളത്തിന് പ്രിയം ലഹരിയോട്
ഏഴു ശതമാനം ഡിഎയും 10 ശതമാനം എച്ച്ആര്‍എയും ചേരുമ്പോള്‍ പ്രതിമാസം 32,526 രൂപ ശമ്പളം ലഭിക്കും. വര്‍ഷങ്ങളായി രാജ്ഭവനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്നതിനാല്‍ ഫോട്ടോഗ്രഫറെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ഗവര്‍ണറുടെ ഓഫീസിന്റെ ശുപാര്‍ശ.
ഗവര്‍ണറുടെ ഓഫീസില്‍ എത്തുന്ന അതിഥികളുടെയും ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകളുടെയും ചിത്രം രാജ്ഭവനു വേണ്ടി എടുക്കാനാണ് ഫോട്ടോഗ്രാഫറെ നിയമിച്ചിരിക്കുന്നത്.
Post Your Comments