
റോഡ് സേഫ്റ്റി ലോക ട്വന്റി20 സീരീസില്‍ സച്ചിന് കീഴില്‍ ഇറങ്ങുന്ന ഇന്ത്യ ലെജന്‍ഡ്‌സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്‌സിനെയും, രണ്ടാം മത്സരത്തില്‍ ശ്രീലങ്ക ലെജന്‍ഡ്‌സിനേയും പരാജയപ്പെടുത്തി. രണ്ട് മത്സരങ്ങളിലും ടീം വിജയിച്ചെങ്കിലും ഒരു കാര്യത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിന് സച്ചിനോട് യോജിക്കാന്‍ സാധിക്കുന്നില്ല എന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു സച്ചിനെക്കുറിച്ചുള്ള ആ രസകരമായ പരാതി സേവാഗ് തുറന്ന് പറഞ്ഞത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് ലഭിച്ച സച്ചിന്‍ ബോളിംഗ് തിരഞ്ഞെടുത്തതാണ് സേവാഗിന്റെ പരാതിക്ക് കാരണം. വീരുവിന്റെ വാക്കുകള്‍ ഇങ്ങനെ, അതിനു കാരണമായി വീരു പറയുന്നത് ഫീല്‍ഡ് ചെയ്യുമ്പോള്‍ ഞങ്ങളെല്ലാവരും വിഷമിക്കും. സച്ചിന്‍ ടോസ് ലഭിച്ചപ്പോള്‍ ബോള്‍ ചെയ്യാനാണ് തീരുമാനിച്ചത്. 20 ഓവര്‍ ഫീല്‍ഡ് ചെയ്തതിന് ശേഷം ബാറ്റിംഗിനിറങ്ങുന്നത് തങ്ങളെ തളര്‍ത്തുന്നു എന്നായിരുന്നു.
Post Your Comments