Latest NewsKeralaNews

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പ്രചരിപ്പിക്കുന്നെന്ന് ആരോപണം; ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച്‌ ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ. കോവിഡ് ലക്ഷണമുള്ള രോഗി ചികിത്സയ്ക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്‍ ആരോപിച്ചിരുന്നത്. എന്നാൽ ഇയാൾ നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസ് പറയുന്നത്.

Read also: ഗുജറാത്തിലും കോണ്‍​ഗ്രസിന് തിരിച്ചടി: 13 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ ഈ വ്യക്തി കോവിഡ് രോഗലക്ഷണങ്ങളോടെ തന്റെ സ്വകാര്യ ക്ലിനിക്കിലെത്തിയെന്നാണ് ഡോക്ടർ പറഞ്ഞത്. തുടര്‍ന്ന് വിവരം പോലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയതിന് പിന്നാലെ ഷിനു ശ്യാമളനെ അവര്‍ ജോലി ചെയ്തിരുന്ന ക്ലിനിക്ക് അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button