MollywoodLatest NewsKeralaNewsEntertainment

ഔസേപ്പിൻ്റെ പിശുക്കത്തരങ്ങളുമായി ഔസേപ്പിൻ്റെ ഒസ്യത്ത് ട്രയിലർ പുറത്ത്

മക്കളായി എത്തുന്നത് കലാഭവൻ ഷാജോൺ,ദിലീഷ് പോത്തൻ, ഹോമന്ത് മേനോൻ എന്നിവരാണ്.

എൻ്റെച്ചോ എന്തിനാ ഈ ഓഡിറ്റോറിയത്തിന്. ഈ ഏ.സി. അഞ്ചാറു ഫാൻ മേടിച്ചിട്ടാ പോരേ…

ഇവിടുന്നങ്ങോട്ട് മൊത്തം അറുപത് ഏക്കറോളം വരുന്ന ഔസേപ്പിൻ്റെ തോട്ടമാ…

ഞാൻ ധന്യ പൊലീസ്സിന്നാ…

ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ ഇപ്പോൾ പുറത്തുവിട്ട ട്രയിലറിലെ ചില പ്രസക്തഭാഗങ്ങളാണ്. അധ്വാനിയും., ഉറച്ച മനസ്സും സമ്പന്നനും,, പിശുക്കനുമായ ഔസേപ്പിൻ്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന നിരവധി മുഹൂർത്തങ്ങളാണ് ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ട്രയിലറിലൂടെ വ്യക്തമാകുന്നത്.

ഔസേപ്പിൻ്റേയും മൂന്ന് ആൺമക്കളുടേയും , കുടുംബ ജീവിതത്തിൻ്റെ പിന്നാമ്പുറങ്ങളിൽ കുറേ മനുഷ്യർ നീറുന്ന മനസ്സുമായി കഴിയുന്നു. അതിൻ്റെ സംഘർഷങ്ങളാണ്. തികഞ്ഞ ഉദ്യോഗത്തിൻ്റെ മുൾമുനയിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.

മാർച്ച് ഏഴിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. മെഗൂർ ഫിലിംമ്പിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി നിർമ്മിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഓസേപ്പ് എന്ന കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നത് വിജയരാഘവനാണ്. ഏതു കഥാപാത്രത്തേയും മികവുറ്റതാക്കുന്ന വിജയരാഘവൻ ഔസേപ്പിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ ഒരുങ്ങുന്നു.

മക്കളായി എത്തുന്നത് കലാഭവൻ ഷാജോൺ,ദിലീഷ് പോത്തൻ, ഹോമന്ത് മേനോൻ എന്നിവരാണ്. ഇവരെല്ലാവരും ചേർന്ന് അഭിനയത്തിൻ്റെ മാറ്റുരക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്. ലെന, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ജയിംസ് എല്യാ,കനി കുസൃതി, സെറിൻ, ഷിഹാബ്, അഞ്ജലി കൃഷ്ണാ .സജാദ് ബ്രൈറ്റ് ശ്രീരാഗ്, ‘ചാരു ചന്ദന ,ജോർഡി പൂഞ്ഞാർ ‘എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ.
സംഗീതം. സുമേഷ് പരമേശ്വർ.
ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരൻ’
എഡിറ്റിംഗ്-ബി.അജിത് കുമാർ.
പ്രൊഡക്ഷൻ ഡിസൈനർ – അർക്കൻ.എസ്. കർമ്മ
മേക്കപ്പ് – നരസിംഹസ്വാമി
കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.ജെ. വിനയൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സ്ലീബാ വർഗീസ്. &സുശീൽ തോമസ്.
ലൊക്കേഷൻ മാനേജർ -നിക് സൻ കുട്ടിക്കാനം.
പ്രൊഡക്ഷൻ മാനേജർ. ശിവപ്രസാദ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – സിൻ ജോ ഒറ്റത്തൈക്കൽ.
കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായിട്ടാണ്ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
മാർച്ച് ഏഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
ഫ്രോട്ടോ – ശ്രീജിത്ത് ചെട്ടിപ്പടി

shortlink

Related Articles

Post Your Comments

Related Articles


Back to top button