സമൂഹമാധ്യമങ്ങള്‍ വന്നതോടെ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടാറുള്ളത്. മനുഷ്യത്വം നിറഞ്ഞതും രസകരമായ പല വീഡിയോടകളും മറ്റുള്ളവര്‍ക്ക് മാതൃക ആകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടിയിരിക്കുന്നത്.
തനിക്ക് ലഭിച്ച ആഹാരത്തിന്റെ ഒരു പങ്ക് നായക്കുട്ടിക്ക് ഇട്ട് നല്‍കുന്ന പെണ്‍കുട്ടിയാണ് വീഡിയോയിലെ താരം. ബന്ധുക്കള്‍ക്കൊപ്പം പുറത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ് ഈ കൊച്ചുമിടുക്കി. ഇതിനിടയിലാണ് ഒരു തെരുവുനായ കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഒപ്പമുള്ളവര്‍ അറിയാതെ വളരെ വിദഗ്ധമായി കുട്ടി നായയെ അടുത്തേക്ക് വിളിച്ച് ഭക്ഷണം പങ്കുവയ്ക്കുന്നത് വീഡിയോയില്‍ കാണാം.
https://www.facebook.com/varietymedia.in/videos/1555746947908683/?t=1
ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പലപ്രാവശ്യം ഭക്ഷണം എറിഞ്ഞ് കൊടുക്കുന്നുണ്ട്. കുട്ടിയോട് നായ കാട്ടുന്ന സ്‌നേഹവും ദൃശ്യങ്ങളില്‍ കാണാം. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ആരോ ആണ് വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ നിരവധി പേര്‍ ഇതിനോടകം തന്നെ ഈ വീഡിയോ കാണുകയും പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments