ദുബായ് : സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഡ്രൈവറായി ജോലി ചെയ്തിരുന്ന പാകിസ്ഥാനി പൗരനെയാണ് ദുബായ് പ്രാഥമിക കോടതി 10 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും ഉത്തരവിൽ പറയുന്നു. അല്‍ മുറഖബയിലെ താമസ സ്ഥലത്തു പ്രതിയും കൊല്ലപ്പെട്ട സുഹൃത്തും മുറി വൃത്തിയാക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. 41കാരന്‍ തന്റെ സുഹൃത്തിനെ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്ക് വിധിക്കെതിരെ 14 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവും.
Also read : കൊവിഡ് 19 : ഗൾഫ് രാജ്യത്തുള്ള ഇന്ത്യൻ സ്കൂളുകൾക്കും അനിശ്ചിതകാല അവധി
കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. 33കാരനായ മറ്റൊരു പാകിസ്ഥാന്‍ പൗരനായിരുന്നു കേസിലെ പ്രധാന സാക്ഷി. ബഹളവും അലര്‍ച്ചയും കേട്ടാണ് താന്‍ സംഭവ ദിവസം ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതെന്നാണ് ഇയാൾ മൊഴി നൽകിയത്. എഴുന്നേറ്റ് നോക്കുമ്പോള്‍ പ്രതി കത്തി ഉപയോഗിച്ച് സുഹൃത്തിനെ കുത്തുന്നതാണ് കണ്ടത്. തടയാന്‍ താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും എന്തിനാണ് കുത്തിയതെന്ന് ചോദിച്ചപ്പോള്‍ അത് സംഭവിച്ചുപോയെന്നായിരുന്നു പ്രതിയുടെ മറുപടിയെന്നും മൊഴിയിൽ പറയുന്നു.
ഹോര്‍ അല്‍ അന്‍സിലെ കെട്ടിടത്തില്‍ നടന്ന കൊലപാതകത്തെക്കുറിച്ച് രാത്രി ഒരു മണിയോടെയാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് പോലീസ് പറയുന്നു. സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുത്താന്‍ ഉപയോഗിച്ച കത്തിയും മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചു. ഈസമയം പ്രതി മുറയ്ക്ക് പുറത്ത് ഇരിക്കുകയായിരുന്നുവെന്നും . ഇയാളുടെ കൈയിലും മുറിവുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.
Post Your Comments