യെസ് ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ മനീഷ് തിവാരി. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ശനിയാഴ്ച സഹ പാർലമെൻറ് അംഗം ജയന്ത് സിൻഹയ്ക്ക് കത്തെഴുതി. നിലവിൽ ജയന്ത് സിൻഹയാണ് കമ്മിറ്റി ചെയർപേഴ്‌സൺ. . തകർച്ചയുടെ കാരണങ്ങൾ കണ്ടെത്തി ഭാവി നടപടികൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു .പിന്നീട് തന്റെ ട്വിറ്റർ അക്കൌണ്ടിലൂടെ ഈ വിവരം അദ്ദേഹം പങ്ക് വയ്ക്കുകയും ചെയ്തു .
Post Your Comments