ഡൽഹി: പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ, ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരി. പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കോൺഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞ് മാറാൻ കഴിയില്ല. മോദിയല്ല, നേതൃനിരയിൽ ഉള്ളവരാണ് കോൺഗ്രസിനെ തകർക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
Also read: ദേശസ്നേഹത്തിന്റെ ഏകത്വം കുട്ടികളിൽ വളർത്തിയെടുക്കാൻ ഏകീകൃത ഡ്രസ് കോഡ് സഹായിക്കും: ആർ.എസ്.എസ്
പഞ്ചാബിൽ പാർട്ടിയെ നവജ്യോത് സിംഗ് സിദ്ദു തകർത്തു. സിദ്ദുവിന് പദവി നൽകിയവർ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. സംഘടനാ തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാകണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.
അതേസമയം, തുടർച്ചയായ മൂന്നാം ദിവസവും കോൺഗ്രസ് നേതൃത്വം ഗ്രൂപ്പ് 23 നേതാക്കളുമായി ചർച്ച നടത്തി. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൻ്റെ വിശദാംശങ്ങൾ ഗുലാം നബി ആസാദ് സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. ഗ്രൂപ്പ് 23 മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ചർച്ച നടത്താൻ രാഹുൽ ഗാന്ധിയും സന്നദ്ധത അറിയിച്ചു. സോണിയ ഗാന്ധിക്ക് എതിരെ പോരാടുകയല്ലെന്നും, നേതൃമാറ്റം ആവശ്യപ്പെടുന്നത് നവീകരണത്തിന് വേണ്ടിയാണെന്നും ഗ്രൂപ്പ് 23 നേതാക്കൾ വ്യക്തമാക്കി. പാര്‍ട്ടിയില്‍ ജനാധിപത്യം ഉണ്ടാകുന്നത് വരെ പോരാടുമെന്ന് ഗ്രൂപ്പ് 23 നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
Post Your Comments