ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ മനീഷ് തിവാരി ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ്. തിവാരി ബി.ജെ.പി. വൃത്തങ്ങളുമായി ബന്ധപ്പെട്ടെന്നും പാർട്ടിയില്‍ ചേർന്ന് താമര ചിഹ്നത്തില്‍ ലുധിയാന ലോക്സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുമെന്നുമാണ് ചില മാധ്യമങ്ങള്‍ പ്രചരിച്ച റിപ്പോർട്ട്. എന്നാൽ, ഇത് വ്യാജ വാർത്തയാണെന്നു വിശദീകരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് രംഗത്തെത്തിയിരിക്കുന്നത്.
read also: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍: അദ്ധ്യാപകർക്കെതിരെ കുടുംബം
മനീഷ് തിവാരി അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ടെന്നും അവിടുത്തെ വികസന പ്രവർത്തനങ്ങള്‍ ശ്രദ്ധിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു. മാത്രമല്ല, കഴിഞ്ഞദിവസം രാത്രി ഒരു കോണ്‍ഗ്രസ് പ്രവർത്തകന്റെ വീട്ടിലാണ് അദ്ദേഹം തങ്ങിയതെന്നും എം.പി. ഓഫീസിന്റെ കുറിപ്പില്‍ പറയുന്നു.
Post Your Comments