KeralaLatest NewsNews

നൃത്ത പരിപാടിക്കിടെ മൈക്ക് വലിച്ചെറിഞ്ഞ് ഊർമിള ഉണ്ണി; രോഷാകുലരായി ജനക്കൂട്ടം

കൊല്ലം: മകൾ ഉത്തര ഉണ്ണിയുടെ നൃത്തപരിപാടിക്കിടയിൽ ഊർമിള ഉണ്ണി സംഘാടകരോട് മോശമായി പെരുമാറിയതായി ആരോപണം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം ദിവസമായിരുന്നു ഉത്തരയുടെ നൃത്തപരിപാടി അരങ്ങേറാനിരുന്നത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊർമിള സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോയത് ഊർമിളയെ അസ്വസ്ഥയാക്കുകയും മൈക്ക് വലിച്ചെറിഞ്ഞ് ഊർമിള സംസാരം തുടരുകയുമായിരുന്നു. ഇത് ജനക്കൂട്ടത്തെ രോഷാകുലരാക്കി. തുടർന്ന് പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ?” എന്ന് പൊലീസുകാരോട് ഊർമിള ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി ‘അതെ കുഴപ്പമാണ് ‘ എന്ന് പോലീസ് ഉദ്യോഗസ്ഥനും പറയുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം.

Read also: സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സകല ആളുകൾക്കും മേൽ ദൈവത്തിന്റെ പ്രവർത്തി പ്രതിഫലിക്കപ്പെടും; ഫഹദ് ഫാസിലിന്റെ ‘ട്രാൻസി’നെ ശപിച്ച് പാസ്റ്റർ

shortlink

Related Articles

Post Your Comments

Related Articles


Back to top button