ഫഹദ് ഫാസിൽ അഭിനയിച്ച അൻവർ റഷീദ് ചിത്രം ‘ട്രാൻസി’നെ ശപിച്ച് പാസ്റ്റർ രംഗത്ത്. എന്തിനെക്കുറിച്ച് സിനിമ പിടിക്കണം എന്നറിയാത്തവർക്ക് ഇപ്പോൾ പാസ്റ്റർമാരാണ് വിഷയം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ പേര് ഉപയോഗിച്ച് സിനിമയുണ്ടാക്കി പണമുണ്ടാക്കുകയാണ് സിനിമാക്കാരെന്നാണ് ഇദ്ദേഹം പറയുന്നത്. വേറെ നിവർത്തിയില്ലെങ്കിൽ അങ്ങനെ ചെയ്തോളൂ. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സകല ആളുകൾക്കും മേൽ ദൈവത്തിന്റെ പ്രവർത്തി പ്രതിഫലിക്കപ്പെടും. സിനിമ കാണുന്നതോടെ പാസ്റ്റർമാർ ചെയ്യുന്നതെന്തെന്ന് അറിയാൻ കൂടുതൽ പേർ അങ്ങോട്ട് ഒഴുകിവരുമെന്നും പാസ്റ്റർ പറയുന്നു.
ഒരു മോട്ടിവേഷണൽ സ്പീക്കറായ വിജു പ്രസാദ് എന്ന സാധാരണക്കാരനിൽ നിന്നും കോടിക്കണക്കിന് വിശ്വാസികളുടെ ആശ്രയമായ ജോഷ്വോ കാൾട്ടൻ എന്ന വ്യാജ പാസ്റ്ററിലേക്കുള്ള വളർച്ചയുടെ കഥയാണ് ‘ട്രാൻസ്’ എന്ന ചിത്രം പറയുന്നത്.
Post Your Comments