KeralaLatest NewsNews

നാടക സംഘത്തിന് അമിത പിഴ ഈടാക്കിയതില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ ആലുവ അശ്വതി തീയേറ്റേഴ്‌സ് നാടകസംഘത്തിന്റെ വാഹനത്തിന് ‘അമിത പിഴ’ ചുമത്തിയതിനെതിരെ മോട്ടോര്‍ വാഹന വകുപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്ന് സാഹചര്യത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. 24000 രൂപ പിഴ ചുമത്തിയെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ 24000 രൂപയല്ല 4800 രൂപയാണ് പിഴയിട്ടതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീബ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ആദ്യം വാഹനത്തിന് 500 രൂപ പിഴ ചുമത്തി. പിന്നീട് വാഹനത്തിന് മുകളിലുണ്ടായിരുന്ന ബോര്‍ഡ് ഇത്തരത്തില്‍ ഉപയോഗിക്കാന്‍ പ്രത്യേക അനുമതി വേണമെന്നും അഴിഞ്ഞുവീണ് അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ നാടകസംഘം എതിര്‍പ്പുണ്ടാക്കി. ഇതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബോര്‍ഡ് അളന്നു. 24000 സ്‌ക്വയര്‍ സെന്റീമീറ്റര്‍ ഉണ്ടെന്നും 4800 രൂപ അടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ട്രൂപ്പിന്റെ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ ഒരു വര്‍ഷത്തേക്കുള്ള ഫീസ് ആണിതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു.

എന്നാല്‍ നാടക സംഘത്തെകൊണ്ട് 24000 രൂപ ഫൈന്‍ ഈടാക്കിയെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button