KeralaNattuvarthaLatest NewsNews

മിന്നൽ പണിമുടക്കുമായി കെഎസ്ആർടിസി

തിരുവനന്തപുരം : മിന്നൽ പണിമുടക്കുമായി കെഎസ്ആർടിസി. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ  കാരണമില്ലാതെ   പോലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നുള്ള കെഎസ്ആർ​ടി​സി സിറ്റി ബസ് സർവീസുകൾ ജീവനക്കാർ നിർത്തിവച്ചു. തമ്പാനൂരിൽ നിന്നുള്ള ദീർഘ ദൂര സർവീസുകൾ തടയുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. ഇതോടെ തലസ്ഥാനത്ത് ഗതാഗതകുരുക്കും,യാത്ര ദുരിതവും അനുഭവപ്പെടുന്നുവെന്നാണ് വിവരം.

Also read : സിനി എന്ന വീട്ടമ്മയുടെ കൊലയുടെ ചുരുളഴിച്ചത് അമ്മ എവിടെ പോയെന്നുള്ള മക്കളുടെ അന്വേഷണം… ആ അന്വേഷണം ചെന്നെത്തിനിന്നത് ശുചിമുറിയ്ക്ക് സമീപത്തെ മാലിന്യകുഴിയിലും …

സംഭവത്തില്‍ ഫോർട്ട് പോലീസ് സ്റ്റേഷനു മുന്നിൽ ജീവനക്കാർ പ്രതിഷേധവുമായി എത്തി. ജീവനക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഡിറ്റിഒ ശ്യാം ലോപ്പസ് ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. കിഴക്കേക്കോട്ടയിൽ നിന്ന് ആറ്റുകാലിലേക്ക് സ്വകാര്യ ബസുകൾ അനധികൃതമായി സർവീസ് നടത്തുന്നു എന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെ ആരോപണം. പ്രശ്നത്തില്‍ മന്ത്രി ഇടപ്പെട്ടുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button