കൊച്ചി: ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച് ഇന്നലെ കൊച്ചിയില്‍ നടന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിര്‍ണായക തീരുമാനം. ചര്‍ച്ചയില്‍ ഷെയ്ന്‍ നിഗത്തെയും വിളിച്ചിരുന്നു. ശേഷം വെയില്‍, ഖുര്‍ബാനി സിനികളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത ഷെയ്ന്‍ നിഗം അറിയിക്കുകയായിരുന്നു. ഇതോടെ വിലക്ക് നീങ്ങാനുള്ള സാധ്യതകളാണ് വഴിയൊരുങ്ങുന്നത്.
നിര്‍മ്മാതാക്കളുടെ സംഘടനുമായി ഉടന്‍തന്നെ ചര്‍ച്ചയുണ്ടെന്നും ഈ വിഷയത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നും അമ്മ സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. പശ്‌നം നല്ല രീതിയില്‍ അവസാനിക്കുമെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹന്‍ലാലും പറഞ്ഞു
തുടര്‍ന്ന് അമ്മ അധ്യക്ഷന്‍ മോഹന്‍ലാല്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത ഷെയ്ന്‍ നിഗം അറിയിച്ചത്. ഷൂട്ടിംഗ് തടസപ്പെട്ട വെയില്‍, കുര്‍ബാനി എന്നീ രണ്ട് സിനിമകള്‍ക്കുമായി 32 ലക്ഷം രൂപ നല്‍കാം എന്നാണ് ഷെയ്ന്‍ അറിയിച്ചിരിക്കുന്നത്. സംഘടനകളുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷെയ്ന്‍ നിഗവും വ്യക്തമാക്കി.
നേരത്തെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരമെന്ന നിലയില്‍ ഒരു കോടി രൂപ നല്‍കിയാല്‍ ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കാമെന്ന നിലപാടിലായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇത് അംഗീകരിക്കാനാവില്ലെന്ന് അമ്മയും നിലപാട് എടുത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
Post Your Comments