Latest NewsKeralaNews

ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി നിര്‍മാതാക്കള്‍; നിര്‍മാതാവ് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഷെയ്ന്‍ നുണപറയുകയാണ്

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി നിര്‍മാതാക്കള്‍. ഉല്ലാസം സിനിമയുടെ നിര്‍മാതാവ് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഷെയ്ന്‍ വ്യാജപ്രചരണമാണ് നടത്തുന്നതെന്ന് നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.25 ലക്ഷം രൂപയാണ് കരാറില്‍ പറഞ്ഞിരിക്കുന്നതെന്നും അത് സംബന്ധിച്ച രേഖകള്‍ അസോസിയേഷന്റെ കൈവശം ഉണ്ടെന്നും എന്നാല്‍ ചിത്രത്തിന്റെ ഡബ്ബിംഗുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

മാന്യമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. പുളിങ്കുരു കച്ചവടമല്ല ഇത് കോടികളുടെ വിഷയമാണിതെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ഷെയിന്‍ കാരണം ഒരുപാട് നിര്‍മാതാക്കളാണ് പ്രതിസന്ധിയിലായിരിക്കുന്നതും.ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഉല്ലാസത്തിന് 25 ലക്ഷം രൂപ മാത്രമേ കരാറില്‍ പറഞ്ഞിട്ടുള്ളൂ. ഇത് സംബന്ധിച്ച രേഖകള്‍ അസോസിയേഷനിലുണ്ട്. 45 ലക്ഷം രൂപ നിര്‍മാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ് നിന്റെ വാദം തെറ്റാണ്. കരാര്‍ രേഖകള്‍ ആവശ്യമെങ്കില്‍ പുറത്ത് വിടും.

എന്നാല്‍ ഇപ്പോള്‍ പറയുന്നത് 45 ലക്ഷം തന്നാല്‍ മാത്രമേ സിനിമ ഡബ്ബ് ചെയ്യു എന്നാണ്. രണ്ട് വര്‍ം മുമ്പ് കരാര്‍ ഒപ്പിട്ട് ചെയ്ത സിനിമയ്ക്ക് ഇപ്പേള്‍ വേടിക്കുന്ന പ്രതിഫലം വേണമെന്ന് പറയുന്നത് അനീതിയാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. താരസംഘടന അമ്മയുടെ നിര്‍വ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്ന സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button