Latest NewsKeralaNews

ഒത്ത് തീര്‍പ്പ് ചര്‍ച്ച പരാജയം: ഷെയിന്‍ നിഗത്തിന്റെ വിലക്ക് പിന്‍വിലിക്കില്ലെന്ന് നിര്‍മാതാക്കള്‍

കൊച്ചി: ഷെയില്‍ നിഗം വിഷയത്തില്‍ നിര്‍മാതാക്കളും അമ്മയും ചേര്‍ന്ന് നടത്തിയ ചര്‍ച്ച പരാജയം. ഷെയിന്റെ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. മുടങ്ങിയ സിനിമകള്‍ക്കായി നിര്‍മാതാക്കള്‍ ഒരു കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കി വിട്ട് വീഴ്ചക്ക് തയ്യാറല്ലെന്ന് അമ്മയും അറിയിച്ചു.

വിഷയത്തില്‍ സംഘടന ഷെയ്നൊപ്പം തന്നെയാണെന്നും നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഷെയ്ന്‍ നിഗമിനെ മാനസികമായി പീഡിപ്പിക്കുന്ന നീക്കം നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് അമ്മ ഭാരവാഹികള്‍ ആരോപിച്ചു.

നിര്‍മാതാക്കളുടെ തീരുമാനത്തെ മാനിച്ചാണ് ഷെയിന്‍ നിഗം ‘ഉല്ലാസം’എന്ന ചിത്രത്തില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയതെന്നും ഇനിയും ഷെയിനിനെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കാന്‍ സാധിക്കുകയില്ലെന്നും അമ്മ സംഘടന പ്രതികരിച്ചു. ഡബ്ബിങ് പൂര്‍ത്തായാക്കതിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കോടി രൂപ വേണമെന്നാണ് അവരുടെ ആവശ്യമെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button