Jobs & VacanciesLatest NewsNews

നോർത്തേൺ കോൾ ഫീൽഡ്സിൽ തൊഴിലവസരം, മികച്ച ശമ്പളം : അപേക്ഷ ക്ഷണിച്ചു

നോർത്തേൺ കോൾ ഫീൽഡ്സിൽ തൊഴിലവസരം. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായുള്ള മൈനിങ് സിർദാർ, സർവേയര്‍ (മൈനിങ്) തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 95 ഒഴിവുകളുണ്ട്.

മൈനിങ് സിർദാർ തസ്തികയിൽ മെട്രിക്കുലേഷൻ/ തത്തുല്യം, മൈനിങ് സിർദാർ കോംപീറ്റൻസി സർട്ടിഫിക്കറ്റ്, ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്‌റ്റിങ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ മെട്രിക്കുലേഷൻ/ തത്തുല്യം, ത്രിവൽസര മൈനിങ് എൻജിനീയറിങ് ഡിപ്ലോമ, ഓവർമാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റ്, ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്‌റ്റിങ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

സർവേയര്‍- മൈനിങ് തസ്തികയ്ക്കായി മെട്രിക്കുലേഷൻ/ തത്തുല്യം അല്ലെങ്കിൽ മൈനിങ്/ മൈൻ സർവേയിങ്ങിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ. സർവേയർ കോംപീറ്റൻസി സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മൈനിങ് സിർദാർ തസ്തികയിലാണ്. 88 ഒഴിവുണ്ട്, സർവേയര്‍- മൈനിങിൽ 7 ഒഴിവ് മാത്രമാണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.nclcil.in/

അവസാന തീയതി : മാർച്ച് 24

shortlink

Related Articles

Post Your Comments

Related Articles


Back to top button