ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനായി ടീമുകൾ ഒരുക്കത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയും കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഇപ്പോൾ ആത്മബന്ധം വെളിപ്പെടുത്തിയിരിക്കുകാണ് ക്യാപ്റ്റന്‍. മനുഷ്യനെന്ന നിലയിലും ഒരു ക്രിക്കറ്ററെന്ന നിലയിലും ഒരുപാട് മാറ്റമുണ്ടാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കഴിഞ്ഞിട്ടുണ്ട്. ഗ്രൗണ്ടിലും പുറത്തും മോശപ്പെട്ട സമയം കൈകാര്യം ചെയ്യാനും നന്നായി കളിക്കുമ്പോള്‍ വിനയത്തോടെ ഇരിക്കാനും പഠിപ്പിച്ചത് ചെന്നൈയാണ്. ‘തല’ എന്നാല്‍ സഹോദരന്‍ എന്നാണ് അര്‍ഥം. ആരാധകരുടെ സ്‌നേഹവും വാത്സല്യവും ആ പേരിലുണ്ടെന്നും ധോണി വ്യക്തമാക്കി.
Post Your Comments