മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകർപ്പൻ ജയം. 91 റണ്‍സിനാണ് ചെന്നൈ ഡല്‍ഹി കാപിറ്റല്‍സിനെ തകർത്തത്. ഇതോടെ, ഡല്‍ഹി കാപിറ്റല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ 208 റണ്‍സ് നേടി. ഡെവോണ്‍ കോണ്‍വെയുടെ (87) ഇന്നിംഗ്‌സാണ് ചെന്നൈയ്ക്ക് തുണയായത്. റിതുരാജ് ഗെയ്കവാദ് (41), ശിവം ദുബെ (32) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 17.4 ഓവറില്‍ 117ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മൊയീന്‍ അലിയാണ് ഡല്‍ഹിയെ തകര്‍ത്തത്. 25 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 11 മത്സരങ്ങളില്‍ 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ചെന്നൈ എട്ടാം സ്ഥാനത്തും തുടരുന്നു.
നേരത്തെ, തകര്‍പ്പന്‍ തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. കോണ്‍വെ- റിതുരാജ് സഖ്യം 11 ഓവറില്‍ 110 റണ്‍സെടുത്തു. എന്നാല്‍, ഗെയ്കവാദിനെ പുറത്താക്കി ആന്റിച്ച് നോര്‍ജെ ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ ശിവം ദുബെയും മികച്ച പ്രകടനം പുറത്തെടുത്തു. 32 റണ്‍സെടുത്ത താരത്തെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി.
Read Also:- മുഖ സൗന്ദര്യത്തിനായി തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍!
നാലമനായി ക്രീസിലെത്തിയ അമ്പാട്ടി റായുഡു (5) കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങി. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ മൊയീന്‍ അലി(9), റോബിന്‍ ഉത്തപ്പ(0) എന്നിവര്‍ മടങ്ങിയെങ്കിലും നായകൻ എംഎസ് ധോണി (21*) സ്‌കോര്‍ 200 കടത്തി.
Post Your Comments