മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോൽവി. ഇതോടെ, പ്ലേ ഓഫിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ മാറി. പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് അഞ്ച് വിക്കറ്റിന് ചെന്നൈയെ തകർത്തത്.
മുംബൈ നേരത്തെ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 98 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചുള്ളുവെങ്കിലും തകർച്ചയിൽ നിന്നാണ് മുംബൈ ജയിച്ചു കയറിയത്. മധ്യനിരയില്‍ 32 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മയുടെ പോരാട്ടമാണ് ഒരുഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട മുംബൈക്ക് വിജയം സമ്മാനിച്ചത്. ടിം ഡേവിഡ്(18*), ഹൃതിക് ഷൊക്കീന്‍(18) എന്നിവരും മുംബൈയുടെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ചെന്നൈക്കായി മുകേഷ് ചൗധരി മൂന്ന് വിക്കറ്റെടുത്തു.
Read Also:- രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ!
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 97 റണ്‍സിന് എല്ലാവരും പുറത്തായി. 32 പന്തില്‍ 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ എംഎസ് ധോണിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. മുംബൈക്കായി ഡാനിയേല്‍ സാംസ് ആദ്യ ഓവറിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റെടുത്തു. സ്കോര്‍:- ചെന്നൈ സൂപ്പര്‍ കിംഗ്സ്:- 97/10, മുംബൈ ഇന്ത്യന്‍സ് 103/5.
Post Your Comments