
മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാൻ റോയൽസ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഒന്നാം ക്വാളിഫയർ ഉറപ്പിക്കാൻ രാജസ്ഥാന് ഇന്ന് ജയിക്കണം. ചെറിയ മാർജിനില്‍ തോറ്റാലും രാജസ്ഥാന് അവസാന നാലിൽ സ്ഥാനമുറപ്പിക്കാം. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് രാജസ്ഥാൻ.
സീസണിൽ ഓറഞ്ച് ക്യാപ് തലയിലുള്ള ജോസ് ബട്‍ലറിനൊപ്പം യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ദേവ്‍ദത്ത് പടിക്കലും ചേരുന്ന ബാറ്റിംഗ് നിര അതിശക്തം. അവധി കഴിഞ്ഞെത്തിയ ഷിമ്രോണ്‍ ഹെറ്റ്മെയർ ആദ്യ ഇലവനിൽ ഇടം നേടിയേക്കും. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചഹൽ, രവിചന്ദ്ര അശ്വിൻ എന്നിവരുള്ള ബൗളിംഗ് നിരയിലും രാജസ്ഥാന് ആശങ്കയില്ല.
Read Also:- രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഈ ദൈനംദിന ശീലങ്ങൾ പിന്തുടരാം!
ദുർബലമായ ബൗളിംഗ് നിരയാണ് ചെന്നൈയുടെ തലവേദന. ബാറ്റ്സ്മാൻമാരിൽ വമ്പൻമാരുണ്ടെങ്കിലും സ്ഥിരത പുലർത്തുന്നില്ല. ഫിനിഷിംഗിൽ ധോണിക്കും പഴയ ഫോം വീണ്ടെടുക്കാനായിട്ടില്ല. അതേസമയം, രവീന്ദ്ര ജഡേജ ഐപിഎല്ലിൽ നിന്ന് പിന്മാറിയത് ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാണ്. സീസണില്‍ നാല് ജയം മാത്രമുള്ള ചെന്നൈയ്ക്ക് ഇന്ന് ജയിച്ച് വന്‍ നാണക്കേട് ഒഴിവാക്കുക മാത്രമാണ് ലക്ഷ്യം.
Post Your Comments