
ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ടിപി സെൻകുമാർ മത്സരിക്കുമെന്ന് സുഭാഷ് വാസു. സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കുമെന്നും എന്നാൽ തങ്ങളാണ് ഔദ്യോഗിക ബിഡിജെഎസ് എന്നും സുഭാഷ് വാസു പറഞ്ഞു.വെള്ളാപ്പള്ളിക്ക് ധൈര്യമുണ്ടെങ്കിൽ എതിർസ്ഥാനാർഥിയായി മത്സരിക്കാം. കുട്ടനാട് തിരഞ്ഞെടുപ്പോടെ വെള്ളാപ്പള്ളി കുടുംബത്തിന്റെ കപട രാഷ്ട്രീയം അവസാനിപ്പിക്കും. തുഷാർ വെള്ളാപ്പള്ളി കണ്ടെത്തിയ സ്ഥാനാർത്ഥികൾ യോഗ്യരല്ലെന്നും എൻഡിഎയെ വീണ്ടും ചതിക്കാനുള്ള നീക്കമാണ് വെള്ളാപ്പള്ളി കുടുംബം നടത്തുന്നതെന്നും സുഭാഷ് വാസു വ്യക്തമാക്കി.
Post Your Comments