NattuvarthaLatest NewsKeralaNews

വെള്ളാപ്പള്ളി നടേശന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇ.ഡി അന്വേഷിക്കണം: എസ്.എന്‍.ഡി.പി സംരക്ഷണ സമിതിയുടെ ധർണ്ണ

വെള്ളാപ്പള്ളി കുടുംബം കൈക്കലാക്കിയ 2000ത്തില്‍പരം കോടി രൂപ വിദേശത്തേക്ക് കടത്തിയത് സര്‍ക്കാര്‍ അന്വേഷിക്കണം

കൊച്ചി: വെള്ളാപ്പള്ളി നടേശനും കുടുംബവും എസ്.എന്‍.ഡി.പി യോഗത്തെ മറയാക്കി നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ഇ.ഡി ഓഫിസിന് മുന്നിൽ ധര്‍ണ നടത്തുമെന്ന പ്രഖ്യാപനവുമായി എസ്.എന്‍.ഡി.പി സംരക്ഷണ സമിതി. സംഭവവുമായി ബന്ധപ്പെട്ട് ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എസ്.എന്‍ ട്രസ്​റ്റ് എസ്.എന്‍.ഡി.പി യോഗം എന്നിവയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം, പ്രവേശനം എന്നിവയുടെ ഇനത്തിൽ വെള്ളാപ്പള്ളി കുടുംബം കൈക്കലാക്കിയ 2000ത്തില്‍പരം കോടി രൂപ വിദേശത്തേക്ക് കടത്തിയത് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും സമിതി പ്രസിഡന്‍റ് അഡ്വ. എസ്. ചന്ദ്രസേനന്‍, ജനറല്‍ സെക്രട്ടറി മധു പരുമല തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

കുടക്, ഇടുക്കി, ഊട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ 1998ന് ശേഷം വെള്ളാപ്പള്ളി കുടുംബം നേരിട്ടും ബിനാമിയായും വാങ്ങിയ എസ്​റ്റേറ്റുകളെയും മറ്റ്​ സ്വത്തുക്കളെപ്പറ്റിയും അന്വേഷിക്കണമെന്നും, സ്വര്‍ണക്കടത്ത്​ വിവാദസമയത്ത് കണിച്ചുകുളങ്ങര ക്ഷേത്ര ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ ബിസ്കറ്റുകളെക്കുറിച്ച്‌ അന്വേഷണം വേണമെന്നും എസ്.എന്‍.ഡി.പി സംരക്ഷണ സമിതി നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button