
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ സമരം രാഷ്ട്രീയ നേട്ടത്തിനാണെന്നും ഇത്തരം സമരങ്ങള്‍ വികസനത്തിനും നാടിന്റെ ഗുണത്തിനും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികൾ ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ടതാണെന്നും സാമുദായിക നേതാക്കള്‍ കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആര് കൊണ്ടുവന്നു എന്നതല്ല, മറിച്ച് നല്ലതാണെങ്കില്‍ സഹകരിച്ച്, സഹായിച്ച് മുന്നോട്ട് പോകുകയെന്നതാണ് വേണ്ടതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു.
കയറ്റുമതി മേഖലയില്‍ കേരളം ഏറ്റവും പിന്നില്‍ : നമ്പര്‍ വണ്‍ സ്ഥാനത്ത് തുടര്‍ച്ചയായി ഗുജറാത്ത്
ഇന്ന് ഭരണപക്ഷത്തുള്ളവര്‍ പ്രതിപക്ഷത്താണെങ്കിലും തിരിച്ചാണങ്കിലും സമരങ്ങള്‍ ഉണ്ടാകുക, അഭിപ്രായ വ്യത്യാസം ഉണ്ടാകുക എന്നതൊക്കെ സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരത്തിന് പിന്നില്‍, തീവ്രവാദികളുണ്ട് എന്നത് തെറ്റും ശരിയുമാകാമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേർത്തു.
Post Your Comments