KeralaNattuvarthaLatest NewsNews

സര്‍ക്കാർ നിര്‍ദേശങ്ങള്‍ ജനം അനുസരിക്കാത്തതിനാലാണ് കോവിഡ് വ്യാപിക്കുന്നത്, നിയന്ത്രണങ്ങൾ ജന നന്മയ്ക്ക്: വെള്ളാപ്പള്ളി

കോവിഡ് കാലത്ത് വ്യപാരികള്‍ വന്‍ പ്രതിസന്ധിയിൽ

ആലപ്പുഴ: സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്നും എസ.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോവിഡ് കാലത്ത് വ്യപാരികള്‍ വന്‍ പ്രതിസന്ധിയിലാണെന്നും അവരുടെ ദുഃഖം ന്യായമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വരും ദിവസങ്ങളില്‍ ചര്‍ച്ചകളിലൂടെ ഇതിനു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

രോഗവ്യാപന തോത് കണക്കിലെടുത്താണ് ഐ.എം.എ രോഗബാധയെ പ്രതിരോധിക്കാന്‍ നടപടികള്‍ വേണമെന്ന് പറഞ്ഞതെന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അവ പ്രായോഗികമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുജനം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തതിനാലാണ് രോഗ വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്നതെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആധികാരികമായതിനാൽ അതിനോട് സഹകരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആരാധനാലയങ്ങള്‍ നിയന്ത്രണ വിധേയമായി തുറക്കേണ്ടതാണെന്നും മദ്യ വില്‍പനശാലകളിലെ തിരക്ക് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button