കൊച്ചി: കേരളത്തിലെ ലൗ ജിഹാദും കേരള സ്റ്റോറി സിനിമയും പച്ചയായ സത്യമാണെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ. കഴിഞ്ഞ ആറ് വർഷത്തെ കണക്കുകൾ എടുത്താൽ തന്നെ എത്ര പേരാണ് ഐ.എസിലേക്ക് പോയിട്ടുള്ളതെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റോറിയെന്ന സിനിമയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂസ് 18 കേരള ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഡി.ജി.പി.
‘കേരളത്തിൽ നിന്ന് 100 പേർ ഐ.എസ്.ഐ.എസിലേക്ക് പോയെന്ന് ഒരു മുഖ്യമന്ത്രി തന്നെ പറഞ്ഞു. അതിലും കൂടുതൽ പേർ ഈ ഭീകര സംഘടനയിലേക്ക് പോയെന്നും പറയുകയുണ്ടായി. ക്രിസ്തീയ സഭകളിലുള്ളവരെല്ലാം അവരുടെ പള്ളികളിലെ കണക്കുകൾ വെച്ചാണ് കാര്യങ്ങൾ പറയുന്നത്. കണക്കെടുക്കാൻ വളരെ എളുപ്പമാണ്. വേണമെന്ന് വിചാരിച്ചാൽ എടുക്കാവുന്നതേയുള്ളൂ. ഐ.ജി രജിസ്ട്രേഷന്റെ അടുത്ത് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം എത്ര പേർ, എവിടെയൊക്കെ രജിസ്റ്റർ ചെയ്‌തെന്ന് നോക്കാവുന്നതേയുള്ളൂ. അതൊന്നും പുറത്ത് വിടുന്നില്ലല്ലോ? മാത്രവുമല്ല, ഈ വിവരങ്ങൾ പബ്ലിഷ് ചെയ്യരുതെന്ന നിർദേശവും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊടുക്കുകയുണ്ടായി.
കേരള സ്റ്റോറിയെന്ന ചിത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം യാഥാർഥ്യങ്ങളാണ്. നിമിഷ ഫാത്തിമയെല്ലാം യാഥാർഥ്യമല്ലേ? അങ്ങനെയുള്ളൊരു യാഥാർഥ്യത്തിൽ നിന്നാണ് ഈ സിനിമ ഉണ്ടായിരിക്കുന്നത്. അങ്ങനെ സിനിമ ഉണ്ടാക്കുമ്പോൾ കുറച്ച് അഡീഷൻസ് ഒക്കെ ഉണ്ടായിരിക്കാം. അല്ലെങ്കിൽ യഥാർത്ഥ വസ്തുതകൾ മാത്രമെടുത്ത് വെച്ച് ഒരു സിനിമയുണ്ടാക്കിയാൽ അതൊരു ഡോക്യൂമെന്ററി ആക്കാനേ പറ്റുകയുള്ളൂ, സിനിമയാകില്ലല്ലോ? ഒരു സിനിമയായിട്ട് വരുമ്പോൾ കുറച്ച് വ്യത്യാസങ്ങളൊക്കെ ഉണ്ടാകാം’, സെൻകുമാർ പറഞ്ഞു.
Post Your Comments