Latest NewsIndia

അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ക്ഷേത്രത്തിന്റെ നിര്‍മാണ ചുമതല സ്വമേധയാ ഏറ്റെടുത്ത് ഈ കമ്പനി

രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങുന്നതിനും മുന്‍പ് സ്ഥലത്തിന്റെ മണ്ണ് പരിശോധന നടത്തുകയാണിപ്പോള്‍.

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വരുന്ന ഏപ്രില്‍ മാസത്തില്‍ അനിയോജ്യമായ ദിനത്തില്‍ ക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്നും വിഎച്ച്‌പി വൈസ് പ്രസിഡന്റ് ചംപത് റായി പറഞ്ഞു. അതുവരെ ക്ഷേത്രനിര്‍മാണത്തിനുള്ള കല്ലുകളിലെ കൊത്തുപണികള്‍ തുടരുമെന്നും രാം ലല്ല വിഗ്രഹത്തെ താത്കാലികമായി മാനസ് ഭവനിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങുന്നതിനും മുന്‍പ് സ്ഥലത്തിന്റെ മണ്ണ് പരിശോധന നടത്തുകയാണിപ്പോള്‍. അതിനായി റൂര്‍ക്കി ഐഐടിയിലാണ് മണ്ണ് പരിശോധന നടത്തുന്നത്. ക്ഷേത്രത്തിന്റെ നിര്‍മാണ ചുമതല എല്‍ ആന്‍ഡ് ടി കമ്പനിക്കാണ്. ക്ഷേത്ര നിര്‍മാണത്തിലുള്ള താല്‍പര്യം അറിയിച്ച്‌ എല്‍ ആന്‍ഡ് ടി കമ്പനി സ്വമേധയാ സമീപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയ ഫണ്ട് അടിച്ചുമാറ്റിയ സംഭവം; സിപിഎം നേതാവിനായുള്ള തെരച്ചില്‍ തുടരുന്നു, ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടുകളിലേക്കും പണം പോയി

10 വര്‍ഷം മുമ്പാണ് ക്ഷേത്രനിര്‍മാണം നടത്താന്‍ എല്‍ ആന്‍ഡ് ടി താത്പര്യം അറിയിച്ചിരുന്നത്. അശോക് സിംഗാള്‍ ആയിരുന്നു അന്ന് വിഎച്ച്‌പി പ്രസിഡന്റായിരുന്നത്. ഇത്രയും വലിയ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും വിദഗ്ധരും എല്‍ ആന്‍ഡ് ടി കമ്പനിക്കുണ്ടെന്നും ചംപത് റായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button