Latest NewsCricketNews

ക്രിസ് ലിന്നിന്റെ തലയില്‍ നിന്നും പുക; അമ്പരന്ന് സോഷ്യൽ മീഡിയ

ഇസ്ലാമാബാദ്: ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്നിന്റെ തലയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അമ്പരന്ന് ആരാധകര്‍. പാകിസ്ഥാൻ സൂപ്പര്‍ ലീഗിനിടെയാണ് സംഭവം. ലാഹോര്‍ താരമായ ക്രിസ് ലിന്‍ 15 പന്തില്‍ 30 റണ്‍സെടുത്ത് പുറത്താകുമ്പോഴാണ് തലയില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇത്തരത്തിലൊരു സംഭവം ആദ്യമായാണെന്നാണ് ആരാധകർ പറയുന്നത്. ശനിയാഴ്ച്ച നടന്ന മത്സരം മഴ കാരണം 12 ഓവറായാണ്‌ നിശ്ചയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത പെഷവാര്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലാഹോറിന് 12 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Read also: ബിന്ദു അമ്മിണിയെ കസ്​റ്റഡിയിലെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button