ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിനെ സഹായിച്ചയാൾ പിടിയിൽ. ഷക്കീര്‍ ബഷീര്‍ മാഗ്രെ എന്നയാളെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ വെള്ളിയാഴ്ച ഹാജരാക്കി. വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു. പുല്‍വാമയിലെ കാകപോരയില്‍ ഗൃഹോപകരണക്കട നടത്തുകയാണ് 22കാരനായ ഷക്കീര്‍. ആദില്‍ അഹമ്മദ് ദറിന് താമസിക്കാനുള്ള സ്ഥലവും മറ്റ് സഹായങ്ങളും നല്‍കിയത് ഇയാളാണെന്നാണ് സൂചന. പാകിസ്ഥാനി ഭീകരന്‍ മുഹമ്മദ് ഉമര്‍ ഫാറൂഖാണ് ഷക്കീറിനെ ആദില്‍ അഹമ്മദ് ദറിന് പരിചയപ്പെടുത്തിക്കൊടുത്തത്. തുടര്‍ന്ന് ആദില്‍ ഇയാളെ ജെയ്‌ഷെയുടെ മുഴുവന്‍ സമയ ഓവര്‍ഗ്രൗണ്ട് വര്‍ക്കറായി റിക്രൂട്ട് ചെയ്യുകയായിരുന്നു.
Read also: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ വീണ്ടും ഭൂചലനം
NIA: He has revealed that he had harboured Adil Ahmad Dar & Pakistani terrorist Mohd Umar Farooq in his house from late 2018 till the attack in Feb 2019, and assisted them in the preparation of the IED. He has been remanded to 15 days of NIA custody for detailed interrogation. https://t.co/zO4sKpBMpQ
— ANI (@ANI) February 28, 2020
Post Your Comments