പാറ്റ്ന: പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കൊപ്പം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. ബിഹാറിലാണ് സംഭവം. ജാമിയ മരിയ നിസ്വ മദ്രസയിലെ അദ്ധ്യാപകന്‍ അസ്ഗര്‍ അലിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പാറ്റ്‌നയിലേക്ക് കൊണ്ടുപോയി.
കേസുമായി ബന്ധപ്പെട്ട് മദ്രസയില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അസ്ഗര്‍ അലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ക്കൊപ്പം മദ്രസയിലെ ജീവനക്കാരായ രണ്ട് പേരെ കൂടി എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അസ്ഗര്‍ അലിയുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരായ അതാര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദ്ദീന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ മദ്രസയില്‍ പരിശോധന നടത്തിയത്. നിലവില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്.
Post Your Comments