Latest NewsIndiaNews

ഭീകര സംഘടനകള്‍ ജമ്മു കശ്മീരിലെ യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി നിരന്തരം ഉപയോഗിക്കുന്നു; വെളിപ്പെടുത്തലുകളുമായി ദേശീയ അന്വേഷണ ഏജന്‍സി

കാശ്മീരിലെ യുവാക്കളാണ് സ്‌ഫോടക വസ്തുക്കളും, സാധന സാമഗ്രികളും ഭീകരര്‍ക്ക് ഓണ്‍ലൈന്‍ ആയി വാങ്ങിച്ച് നല്‍കുന്നത്

ന്യൂഡല്‍ഹി: ഭീകര സംഘടനകള്‍ ജമ്മു കശ്മീരിലെ യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി നിരന്തരം ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തലുകളുമായി ദേശീയ അന്വേഷണ ഏജന്‍സി. പുല്‍വാമ ഭീകരാക്രമണത്തിനായി ജെയ്‌ഷെ മുഹമ്മദിനും സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചത് ഇത്തരത്തിലാണെന്നും എന്‍ഐഎ അധികൃതര്‍ വ്യക്തമാക്കി.

കാശ്മീരിലെ യുവാക്കളാണ് സ്‌ഫോടക വസ്തുക്കളും, സാധന സാമഗ്രികളും ഭീകരര്‍ക്ക് ഓണ്‍ലൈന്‍ ആയി വാങ്ങിച്ച് നല്‍കുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ പിടിയിലായ പത്തൊന്‍പത് വയസ്സുകാരന്‍ വാസിറിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് എന്‍ഐയ്ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.

ഭീകരര്‍ എങ്ങിനെയാണ് കശ്മീരിലെ യുവാക്കളെ ഭീകര പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നത് എന്നും വാസിര്‍ വ്യക്തമാക്കിയതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിനായി അലുമിനിയം പൗഡറും, മൊബൈല്‍ ബാറ്ററി ബാങ്കുകളും മറ്റും ഓണ്‍ലൈനായി വാങ്ങിയത് വാസിറാണ്. ഇയാള്‍ തന്നെയാണ് സ്‌ഫോടക വസ്തുക്കള്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര്‍ക്ക് നല്‍കിയത്.

ALSO READ: കോവിഡ് 19: സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചു; ചലച്ചിത്ര സംഘടനയുടെ തീരുമാനം ഇങ്ങനെ

ഫ്‌ളാഷ് ലൈറ്റിനു വേണ്ടിയാണ് പണ്ട് ഫോട്ടാഗ്രാഫര്‍മാര്‍ അലുമിനിയം പൗഡര്‍ ഉപയോഗിച്ചിരുന്നത്. അത്യുഗ്ര സ്‌ഫോടക ശേഷിയാണ് ഇതിന്റെ പ്രത്യേകത. അതിനാലാണ് സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിന് അലുമിനിയം പൗഡര്‍ ഉപയോഗിക്കുന്നത് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button