Latest NewsKerala

റിയാസ് അബൂബക്കറിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ട് എന്‍ഐഎ

ഐഐസ് റിക്രൂട്ട്‌മെന്റ് കേസിലെ കമാന്ററായി സിറിയയില്‍ കഴിയുന്ന അബ്ദുള്‍ റാഷിദിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിന്റെ പലസ്ഥലങ്ങളിലും ചാവേര്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാടു നിന്നു കസ്റ്റഡിയിലെടുത്ത റിയാസ് അബൂബക്കറിനെ കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവിട്ട് ദേസീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. റിയാസ് അബൂബക്കര്‍ ചാവേറാകാന്‍ തീരുമാനിച്ചിരുന്നു. ഐഎസിനുവേണ്ടി കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. എന്‍ഐഎ കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി റിയാസിനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു. റിയാസിന് ശ്രീങ്കന്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്.

ഐഐസ് റിക്രൂട്ട്‌മെന്റ് കേസിലെ കമാന്ററായി സിറിയയില്‍ കഴിയുന്ന അബ്ദുള്‍ റാഷിദിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിന്റെ പലസ്ഥലങ്ങളിലും ചാവേര്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇതിനായി കേരളത്തില്‍ പല ഗ്രൂപ്പ് യോഗങ്ങള്‍ക്കും നേതൃത്വം നല്‍കിയത് റിയാസ് ആയിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ചാവേറാകാന്‍ വിസമ്മതിച്ചപ്പോള്‍ റിയാസ് ഇതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ചാവേര്‍ ആക്രണം സംബന്ധിച്ച് ഏതൊക്കെ സ്ഥലങ്ങളില്‍ ഗൂഡാലോചന നടത്തി, കൂടുതല്‍ ആളുകള്‍ ഇതില്‍ കണ്ണികളായിട്ടുണ്ടോ എന്നെല്ലാം അറിയാനാണ് റിയാസിനെ അഞ്ചു ദിവസത്തേയ്ക്കു കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button