CricketLatest NewsNews

ധോണിയ്ക്ക് പ്രത്യേക പരിഗണന നല്‍കരുതെന്ന് കപിൽ ദേവ്

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി വിരമിക്കുകയാണെന്ന രീതിലായിരുന്നു കഴിഞ്ഞ കുറെ നാളുകളായി വാർത്തകൾ വന്നിരുന്നത്. ഇപ്പോഴിതാ, ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ് ധോണി. എന്നാൽ ഒരു വര്‍ഷത്തിലധികമായി ക്രിക്കറ്റില്‍ നിന്ന് അകന്ന് കഴിയുന്ന ധോണിക്ക് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കണമെങ്കില്‍ ധാരാളം മത്സരം കളിച്ചേ മതിയാകൂ എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് കപിൽ ദേവ്.

Read also: ഡല്‍ഹിയില്‍ സമരം ചെയ്യുന്നവരെ പാകിസ്ഥാനികളായി ചിത്രീകരിക്കുന്നു; കേരളത്തില്‍ സമരം ചെയ്യുന്നവരെ എസ്ഡിപിഐക്കാരാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

ധോണിയുടെ കരിയര്‍ അവസാന പാദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ടി 20 ലോകകപ്പോടെ ധോണിയുടെ കരിയറിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നും കപില്‍ ദേവ് വ്യക്തമാക്കുന്നു. ദേശീയ ടീമില്‍ തിരിച്ചുകയറാന്‍ മറ്റ് താരങ്ങള്‍ക്കുള്ള കടമ്പകളെല്ലാം ധോണിക്കും ബാധകമായിരിക്കണമെന്നും പ്രത്യേക പരിഗണനയൊന്നും ധോണിക്ക് നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. ധോണി ട്വന്റി 20 ലോകകപ്പില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെങ്കിലും ഒരു ക്രിക്കറ്ററെന്ന നിലയില്‍ അടുത്ത ഒരു 10 വര്‍ഷത്തേക്ക് നമുക്ക് നോക്കിക്കാണാവുന്ന യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും കപിൽ ദേവ് കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button