പെര്‍ത്ത്: ടി20 ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാൻ ടീം ഇന്ത്യ നാളെ ഇറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യൻ സമയം വൈകിട്ട് 4.30 പെര്‍ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. ഇപ്പോഴിതാ, ഇന്ത്യൻ ടീമിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്.
‘ബൗളിംഗ് മെച്ചപ്പെട്ടിട്ടുണ്ട്. ബാറ്റിംഗിൽ, ഇന്ത്യക്ക് കൂടുതൽ റൺസ് നേടണം എന്നെനിക്ക് തോന്നുന്നു. പക്ഷേ അവസാന 10 ഓവറിൽ 100-ലധികം റൺസ് നേടുന്നുണ്ട്. പക്ഷെ ആദ്യ ഓവറുകളിൽ റൺസ് വരുന്നില്ല. അതുപോലെ സ്പിന്നറുമാരും അവസരത്തിനൊത്ത് ഉയരണം. മോശവും ടീമുകൾക്കെതിരെ കളിക്കുന്ന പോലെയല്ല നല്ല ടീമുകൾക്കെതിരെ കളിക്കുന്നത്’ കപിൽ ദേവ് പറഞ്ഞു.
അതേസമയം, സൂപ്പര്‍-12ലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ വരുമ്പോള്‍ സിംബാബ്‌വെക്കെതിരായ ആദ്യ കളി മഴമൂലം ഉപേക്ഷിച്ചത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാൽ, രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിന് പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്.
Read Also:- സുഹൃത്തുക്കൾക്കൊപ്പം പുഴ കാണാനെത്തിയ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു
അതേസമയം, ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ഉൾപ്പെടെ മൂന്ന് മത്സരങ്ങള്‍ ലോകകപ്പില്‍ നാളെ നടക്കും. ബ്രിസ്‌ബേനിലെ ഗാബ വേദിയാവുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 8.30ന് ബംഗ്ലാദേശിനെ സിംബാബ്‌വെ നേരിടും. 12.30ന് പെർത്തിലെ ആദ്യ കളിയില്‍ പാകിസ്ഥാനും നെതര്‍ലന്‍ഡ്‌സും നേർക്കുനേർ ഏറ്റുമുട്ടും.
Post Your Comments