Latest NewsCricketNewsSports

കപിൽ ദേവിനെ മറികടന്ന് അശ്വിൻ: മുന്നിൽ ഇനി കുംബ്ലെ മാത്രം

മൊഹാലി : ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം ആര്‍ അശ്വിന് സ്വന്തം. ഇതിഹാസ താരം കപില്‍ ദേവിനെയാണ് അശ്വിന്‍ മറികടന്നത്. മൊഹാലി ടെസ്റ്റിലാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റായിരുന്നു കപിലിന്റെ സമ്പാദ്യം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മറികടക്കാന്‍ അഞ്ച് വിക്കറ്റ് കൂടിയാണ് അശ്വിന് വേണ്ടിയിരുന്നത്. ഈ നേട്ടത്തോടെ 435 വിക്കറ്റാണ് അശ്വിന്‍ നേടിയത്.

കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളർമാരുടെ ലിസ്റ്റിൽ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് ഒന്നാമത്. കുംബ്ലെ 619 വിക്കറ്റാണ് നേടിയത്. 417 വിക്കറ്റുമായി ഹര്‍ഭജന്‍ മൂന്നാം സ്ഥാനത്തുണ്ട്. മുന്‍ പേസര്‍ സഹീര്‍ ഖാനും വെറ്ററന്‍ താരം ഇശാന്ത് ശര്‍മയും പട്ടികയില്‍ അഞ്ചാമതാണ്. ഇരുവര്‍ക്കും 311 വിക്കറ്റ് വീതമുണ്ട്. ശ്രീലങ്കന്‍ താരം ചരിത് അസലങ്കയെ പുറത്താക്കിയാണ് അശ്വിന്‍ നേട്ടം കൈവരിച്ചത്.

അതേസമയം, മൊഹാലി ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്നിംഗ്‌സിനും 222 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. മൊഹാലിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ 574-8 എന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലര്‍ ചെയ്യുകയായിരുന്നു. ജഡേജ 228 പന്തില്‍ 175 റണ്‍സുമായി പുറത്താകാതെ നിന്നു.

Read Also:- പാക് ക്യാപ്റ്റന്‍ ബിസ്മാ മറോഫിന്റെ മകളെ കൊഞ്ചിക്കുന്ന ഇന്ത്യൻ വനിതാ താരങ്ങൾ: ചിത്രം ഏറ്റെടുത്ത് ആരാധകർ

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ലങ്ക ആദ്യ ഇന്നിംഗ്‌സില്‍ 174 റണ്‍സിന് എല്ലാവരും കൂടാരം കയറി. 61 റണ്‍സെടുത്ത പാതും നിസംങ്ക മാത്രമാണ് അമ്പത് കടന്നത്. നായകന്‍ ദിമുത് കരുണരത്‌നെ 28ല്‍ മടങ്ങി. തുടർന്ന്, ലങ്കയെ ഫോളോ-ഓണ്‍ ചെയ്യിപ്പിച്ച ഇന്ത്യ ഇന്നിംഗ്‌സിനും 222 റണ്‍സിനും വിജയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button