Latest NewsKerala

ജി സുകുമാരൻ നായർ ഉൾപ്പെട്ട എൻഎസ്എസ് പ്രതിനിധി സഭയിൽ എതിരില്ലാതെ 100 പേർ തെരഞ്ഞെടുക്കപ്പെട്ടു

തെരഞ്ഞെടുപ്പ്‌ അടുത്ത എട്ടിനു രാവിലെ 10 മുതല്‍ ഒന്നു വരെ അതാത്‌ താലൂക്ക്‌ യൂണിയന്‍ ഓഫീസില്‍ നടത്തും.

ചങ്ങനാശേരി: ജി സുകുമാരൻ നായർ ഉൾപ്പെട്ട എന്‍.എസ്‌.എസ്‌. പ്രതിനിധി സഭയിലേക്ക്‌ 100 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു. എന്‍.എസ്‌.എസ്‌. പ്രസിഡന്റ്‌ അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, ട്രഷറര്‍ ഡോ.എം. ശശികുമാര്‍, എന്‍.എസ്‌.എസ്‌. ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ അഡ്വ. പായിക്കാട്ട്‌ എന്‍. കേശവപിള്ള, എം. സംഗീത്‌ കുമാര്‍, ഹരികുമാര്‍ കോയിക്കല്‍, കെ. പങ്കജാക്ഷപ്പണിക്കര്‍, വി. രാഘവന്‍, പന്തളം ശിവന്‍കുട്ടി, അഡ്വ.ജി. മധുസൂദനന്‍ പിള്ള, അഡ്വ. വി.എ. ബാബുരാജ്‌, ഡോ.കെ.പി. നാരായണപിള്ള, യൂണിയന്‍ പ്രസിഡന്റുമാരായ കോട്ടുകാല്‍ കൃഷ്‌ണകുമാര്‍ (നെയ്യാറ്റിന്‍കര), ചാത്തന്നൂര്‍ മുരളി (ചാത്തന്നൂര്‍), പി.എന്‍. സുകുമാരപ്പണിക്കര്‍ (ചെങ്ങന്നൂര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു

കൂടാതെ സി. രാജശേഖരന്‍ (കൊടുങ്ങല്ലൂര്‍), അഡ്വ.ഡി. ശങ്കരന്‍കുട്ടി (മുകുന്ദപുരം), എ. ജയപ്രകാശ്‌ (ആലത്തൂര്‍), വി. ശശീന്ദ്രന്‍(വടകര),പി.സി. ജയരാജന്‍ (ബത്തേരി), എം.പി. ഉദയഭാനു (തലശേരി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
മൂവാറ്റുപുഴ, കുന്നത്തുനാട്‌, പാലക്കാട്‌ എന്നീ താലൂക്ക്‌ യൂണിയനുകളിലായി ഓരോ സീറ്റ്‌ വീതം മൂന്നു പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കാണ്‌ മത്സരമുള്ളത്‌. തെരഞ്ഞെടുപ്പ്‌ അടുത്ത എട്ടിനു രാവിലെ 10 മുതല്‍ ഒന്നു വരെ അതാത്‌ താലൂക്ക്‌ യൂണിയന്‍ ഓഫീസില്‍ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button