
മിൽവാക്കി: മദ്യനിർമാണശാലയിലുണ്ടായ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കയിലെ വിസ്കോണ്‍സിനിലെ മിൽവാക്കിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. മദ്യനിർമാണശാലയിലെ ജീവനക്കാരൻ മറ്റു തൊഴിലാളികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഇയാളും ജീവനൊടുക്കി. വെടിവയ്പിനെ സംബന്ധിച്ചോ അക്രമിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം വെടിവയ്പിൽ എത്ര പേർ മരിച്ചെന്ന് കൃത്യമായി പറയാനാകില്ലെന്ന് മിൽവാക്കി മേയർ ടോം അറിയിച്ചു. ഏറെ ഭീകരത നിറഞ്ഞ രു വെടിവയ്പാണ് നടന്നത്. ഇവിടെത്തെ ജനങ്ങളോട് തത്കാലം മാറി നിൽക്കാൻ അഭ്യർഥിക്കുന്നതായും ടോം പറഞ്ഞു.
Post Your Comments