KeralaNattuvarthaLatest NewsNews

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടക്കാനിടയുണ്ടെന്ന് ടീക്കാറാം മീണ

തിരുവനന്തപുരം : കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടക്കാനിടയുണ്ടെന്ന് സംസ്ഥാനത്തെ ചീഫ് ഇലക്ട്രൽ ഓഫീസർ ടീക്കാറാം മീണ. സാമ്പത്തിക വർഷം അവസാനമായതിനാൽ മാർച്ചിൽ തെരഞ്ഞെടുപ്പിന് സാധ്യതയില്ല. അതിനാലാണ് ഏപ്രിൽ മാസത്തിൽ സാധ്യത കാണുന്നത്. അന്തിമ തീരുമാനം പറയേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആണ്. ഏത് സമയത്ത് ഉപതെരഞ്ഞെടുപ്പ് വന്നാലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പൂര്‍ണ്ണ സജ്ജമാണെന്ന് ടിക്കാറാം മീണ വ്യക്തമാക്കി.

Also read : സിസ്റ്റർ അഭയ കേസ്: സി ബി ഐ സുപ്രിംകോടതിയിൽ; ഹൈക്കോടതി വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു

മുൻ മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തോടെയാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. തദ്ദേശ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്നതിനാൽ വലിയ പ്രാധാന്യമാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫും യുഡിഎഫും ബിജെപിയും കൽപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button