മുംബൈ : ഐ.എസ്.എല്‍ സീസണിലെ കലാശപ്പോരിനായുള്ള വേദി തീരുമാനിച്ചു. മാര്‍ച്ച് 14-ന് ഗോവയിലെ ഫത്തോര്‍ദ സ്റ്റേഡിയത്തിലാകും ഫൈനൽ പോരാട്ടം നടക്കുക. ലീഗ് സംഘാടകരായ ഫുട്ബോള്‍ സ്‌പോര്‍ട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് ചെയര്‍പേഴ്സന്‍ നിത അംബാനിയാണ് ഫൈനല്‍ വേദിയുടെ പ്രഖ്യാപനം നടത്തിയത്.
2015 സീസണ്‍ ഫൈനൽ മത്സരത്തിന് ഗോവയാണ് ആതിഥ്യം വഹിച്ചത്. അന്ന് ആതിഥേയരായ എഫ്.സി. ഗോവയെ തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ് സി കിരീടം സ്വന്തമാക്കിയിരിന്നു. ഇക്കുറി എഫ്.സി. ഗോവ പ്ലേ ഓഫില്‍ കടന്നിട്ടുണ്ട്. കൂടാതെ ലീഗില്‍ ഒന്നാമതായി എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. എടികെ, ബെംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്.സി ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.
League-stage ?
Semi-finals ?Time to mark your calendars, #HeroISL fans! ?
Read more ➡ https://t.co/whvHftOHqU#LetsFootball #TrueLove pic.twitter.com/6d7nG6OBK1
— Indian Super League (@IndSuperLeague) February 25, 2020
സെമി ഫൈനലിലെ ആദ്യ പാദ മത്സരങ്ങളിലേക്കുള്ള മത്സരം ഫെബ്രുവരി 29-നും മാര്‍ച്ച് ഒന്നിനും നടക്കും. രണ്ടാം പാദ മത്സരം മാര്‍ച്ച് ഏഴിനും എട്ടിനുമാണ് നടക്കുക. ആദ്യ പ്ലേ ഓഫ് മത്സരത്തിൽ ചെന്നൈയിന്‍ എഫ് സിയും ഗോവയും ഏറ്റുമുട്ടും. മാര്‍ച്ച് ഒന്നിനു എടികെയും നിലവിലെ ചാമ്പ്യൻ ബെംഗളൂരുവും തമ്മിൽ പോരാടും. മാര്‍ച്ച് ഏഴിനു ചെന്നൈയിന്‍ എഫ് സിയും ഗോവയും എട്ടിനു എടികെയും നിലവിലെ ചാമ്പ്യൻ ബെംഗളൂരുവും ഏറ്റുമുട്ടും
Post Your Comments