MollywoodLatest NewsCinemaNewsEntertainment

‘മോഡേൺ മെഡിസിന്റെ ചികിത്സ നിഷേധിച്ച് വിനായകന്റെ മകളെ കൊല്ലിക്കുന്ന പാസ്റ്റർ ജോഷുവ കാൾട്ടൻ ചെയ്ത അതേ കൊലച്ചതി ആണ്, അൻവർ റഷീദ് ആൻഡ് ടീം ഓരോ മാനസിക രോഗികളോടും ഈ സിനിമയിലൂടെ ചെയ്യുന്നത്’ ട്രാൻസ് സിനിമയെ വിമർശിച്ച് ഡോക്ടർ

ട്രാൻസ് സിനിമയിൽ കാണിക്കുന്ന മനോരോഗ ചികിത്സാ രീതികളെ വിമർശിച്ച് ഡോ. തോമസ് മത്തായി കയ്യാനിക്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മാനസിക അസുഖത്തിന് ചികിത്സ നേടുന്നവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് സിനിമയിൽ ചികിത്സാ രീതികൾ ചിത്രീകരിച്ചിരിക്കുന്നത് എന്ന് കുറിപ്പിൽ വിമർശിക്കുന്നു. പോസ്റ്റ് വായിക്കാം.

Trance കണ്ടു. ഒരു സിനിമയേയും കീറിമുറിക്കാനോ വിലയിരുത്താനോ താല്പര്യം ഇല്ല. എന്നാൽ വൻ impact ഉള്ള ഒരു മീഡിയം ആണ് commercial cinema എന്നിരിക്കേ, അങ്ങേയറ്റം disturbing ആയി അനുഭവപ്പെട്ട ചില കാര്യങ്ങൾ പറയാതിരിക്കാനും വയ്യാ.

Anti-psychiatry തീം ആയിട്ടുള്ള സിനിമകൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. 1962ൽ Ken Kesey എഴുതിയ One Flew Over the Cuckoo’s Nest ആസ്പദമാക്കി എടുത്ത സിനിമ അതിനൊരു ഉദാഹരണമാണ്. അന്ന് സൈക്യാട്രിയിൽ നിലനിന്നിരുന്ന lobotomy, insulin shock therapy പോലെയുള്ള പ്രാകൃതവും അന്ധവുമായ treatment methodsന് എതിരെയുള്ള രൂക്ഷവിമർശനമായിരുന്നു ആ സിനിമ.

പക്ഷേ ഇന്ന്, 2020ൽ, Psychiatry പഴയ Psychiatry അല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം. Mental illnesses are considered organic illnesses today. എന്ന് വച്ചാൽ ശാരീരികമായ ഏതൊരു രോഗം പോലെയും, biological abnormalities ആണ് മാനസിക രോഗങ്ങൾക്ക് കാരണമാവുന്നത് എന്നതിന് വ്യക്തമായ തെളിവുകളുണ്ട് ഇന്ന്. ആ abnormalities തലച്ചോറിന്റെ structureലോ biochemistryലോ neural circuitsലോ, എവിടെ വേണേലും ആവാം. ഈ തെളിവുകൾ ഇപ്പോൾ എവിടെ നിന്ന് പൊട്ടി മുളച്ചു എന്ന് ചോദിച്ചാൽ, ഈ അടുത്ത കാലത്ത് മാത്രമാണ് ഇവ ലഭിക്കാൻ സഹായകമായ fMRI പോലുള്ള നൂതന neuroimaging സംവിധാനങ്ങൾ നിലവിൽ വന്നത് എന്നേ പറയാനുള്ളൂ.

പറഞ്ഞു വരുന്നത് എന്തെന്നാൽ, Depression, Schizophrenia, Bipolar disorder പോലുള്ള mental disorders ഒരു വ്യക്തിയുടെ choice അല്ല. സാമൂഹികമായ stressorsനോടുള്ള reactionഉം അല്ല. Diabetes, hypertension, asthma എന്നൊക്കെ പറയുന്നത് പോലെ real ആയിട്ടുള്ള രോഗാവസ്ഥകൾ ആണ്. Organic ആയത് കൊണ്ട് തന്നെ ഇവയുടെ treatmentൽ medicines have a major role. Parkinson’s disease പോലൊരു ശാരീരിക രോഗത്തിൽ dopamine കുറയുമ്പോൾ നമ്മൾ പുറത്ത് നിന്ന് dopamine ടാബ്‌ലറ്റ് രൂപത്തിൽ supplement ചെയ്യുന്നു. അത് പോലെ ഒരു chemical intervention മാത്രമേ mental illness treatmentലും ചെയ്യുന്നുള്ളൂ.

ഈ മരുന്നുകൾ എത്ര effective ആണ് എന്നറിയണമെങ്കിൽ ഒരു ദിവസം നിങ്ങൾ ഏതെങ്കിലും ഒരു psychiatry ഓപി സന്ദർശിച്ചാൽ മതിയാവും. മരുന്നുകളുടെ മാത്രം സഹായത്തോടെ വളരെ നോർമൽ ആയി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരെ നിങ്ങൾക്കവിടെ കാണാൻ സാധിക്കും. കൈ വിറയൽ, weight gain, sedation പോലുള്ള side effects ഇവയ്ക്ക് ഉണ്ടെന്നുള്ളത് സത്യമാണ്. എന്നാൽ കൃത്യമായ monitoring ഉണ്ടെങ്കിൽ ഒരു പരിധി വരെ side effects നിയന്ത്രിക്കാനും ആവശ്യമെങ്കിൽ വേറെ better treatment optionsലേക്ക് മാറ്റാനും പറ്റും.

ഇത്രയുമൊക്കെ വാരിവലിച്ചു പറയാൻ ഒരു കാരണമുണ്ട്. Trance സിനിമയിൽ വളരെ crucial ആയ മൊമെന്റിൽ പറയുന്ന ഒരു statement ഉണ്ട്: Risperidone, Xanax പോലുള്ള psychotropic medications നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നവയാണെന്നും brain damageന് കാരണമാവുമെന്നും. എന്ത് ശാസ്ത്രീയ അടിസ്ഥാനത്തിൽ അങ്ങനെ ഒരു ആന blunder നിങ്ങൾ പറഞ്ഞത് എന്നാണ് trance ടീമിനോട് എന്റെ ചോദ്യം. അങ്ങനൊരു statement സിനിമ കാണുന്നവരിൽ മരുന്ന് കഴിക്കുന്ന mentally ill ആയിട്ടുള്ള വ്യക്തികളെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങൾ ഒരു നിമിഷമെങ്കിലും ആലോചിച്ചോ. ഇല്ലാ എന്നറിയാം. അത് ഞാൻ പറഞ്ഞു തരാ. ഇന്നലെ കൊച്ചിയിൽ work ചെയ്യുന്ന എന്റെ സുഹൃത്തായ psychiatrist പറഞ്ഞു, anxiety disorder ഉള്ള ഒരു patient മരുന്ന് കഴിക്കാൻ വിസമ്മിതിക്കുന്നു. ചോദിച്ചപ്പോൾ പറഞ്ഞു brain damage വരുമെന്ന്. Psychotic depression ഉള്ള ഒരു patient മരുന്ന് ഉപേക്ഷിച്ച് നാളെ ആത്മഹത്യ ചെയ്താൽ അതിന് ആരുത്തരം പറയും. നല്ല രീതിയിൽ maintain ചെയ്തു പോകുന്ന ഒരു Bipolar patient മരുന്ന് നിർത്തി relapse അടിച്ച് പൂർണ്ണ രോഗാവസ്ഥയിൽ എത്തിയാൽ അതിന് ആരാണ് കാരണം. വലിയ വായിൽ നിഷേധിക്കാനും scientific basis ഇല്ലാതെ പൊട്ടത്തരങ്ങൾ വിളിച്ചു പറയാനും എളുപ്പം ആണ്, solutions ഉണ്ടോ നിങ്ങളുടെ കയ്യിൽ. സഹായിച്ചില്ലേലും atleast ഉപദ്രവിക്കാതെയെങ്കിലും ഇരുന്നൂടെ. ന്യൂജെൻ സിനിമയുടെ പ്രവാചകന്മാർ അല്ലേ നിങ്ങൾ, ഇങ്ങനെ അശാസ്ത്രീയത വിളമ്പി ജനങ്ങളെ വഴിതെറ്റിക്കുന്നതാണോ നിങ്ങളുടെ പുരോഗമനവാദം. ഏതെങ്കിലും ഒരു psychiatristനോട് ഒരു വാക്ക് ചോദിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളൂ.

Modern മെഡിസിന്റെ ചികിത്സ നിഷേധിച്ച് വിനായകന്റെ മകളെ കൊല്ലിക്കുന്ന പാസ്റ്റർ ജോഷുവ കാൾട്ടൻ ചെയ്ത അതേ കൊലച്ചതി ആണ്, അൻവർ റഷീദ് ആൻഡ് ടീം ഓരോ psychiatry patientനോടും ഈ സിനിമയിലൂടെ ചെയ്യുന്നത്. അത് മറക്കണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button