ചെന്നൈ: സ്ത്രീ ശബ്ദത്തിൽ ലൈംഗികച്ചുവയോടെ സംസാരിച്ച് തട്ടിപ്പ് നടത്തിയ എൻജിനീയറിങ് ബിരുദധാരി അറസ്റ്റിൽ. തിരുനെൽവേലി പനകുടി സ്വദേശി വള്ളാൽ രാജ്കുമാർ റീഗനാണ് പിടിയിലായത്. ചെന്നൈ മധുരവയൽ സ്വദേശിയായ ഉദയരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ തട്ടിപ്പ് പുറത്തായത്. ജോലിക്ക് അപേക്ഷിക്കാനായി ലൊക്കാന്റോ ഡൗൺലോഡ് ചെയ്‌തതായാണ് ഇയാൾ പറയുന്നത്. ഇതു പോപ്പ് അപ്പ് ചെയ്തപ്പോൾ സ്ക്രീനിൽ ലൈംഗികച്ചുവയുള്ള ഭാഷയിൽ ചാറ്റിങ് വന്നു. ഇതിനു മറുപടി നൽകി കുറച്ചു സമരം കഴിഞ്ഞപ്പോൾ പ്രിയ എന്ന പേരിൽ ഒരു സ്ത്രീ വിളിക്കുകയായിരുന്നു. പണം നൽകിയാൽ കൂടുതൽ ആസ്വാദ്യകരമായ കാര്യങ്ങൾക്ക് തയ്യാറാണെന്ന് ഇവർ പറഞ്ഞു. നഗ്നദൃശ്യങ്ങൾ അയച്ചുതന്നുവെന്നും പരാതിക്കാരൻ പറയുന്നു.
എന്നാൽ ഉദയരാജ് നമ്പർ ബ്ലോക്ക് ചെയ്തു. എന്നാൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ചു പ്രിയ എന്ന സ്ത്രീ നൽകിയ പരാതി ഉദയരാജിനു ലഭിച്ചു. പണം നൽകിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായി വീണ്ടും ഫോൺ കോളുകൾ വരാൻ തുടങ്ങി. ഇതോടെ ഉദയരാജ് പരാതി നൽകുകയായിരുന്നു. തുടർന്ന് ഫോൺ നമ്പർ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങിയ പൊലീസ് ഇതു പുരുഷന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments