കുവൈറ്റ് സിറ്റി : കുവൈറ്റിൽ മൂന്ന് പേർക്ക് കൊറോണ(കോവിഡ്-10) സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ കുവൈറ്റിലെ വൈറസ് ബാധിതരുടെ എണ്ണം 8 ആയി. തിങ്കളാഴ്ച്ച രാവിലെയാണ് രാജ്യത്തെ ആദ്യത്തെ കൊറോണ(കോവിഡ്) സാന്നിധ്യം സ്ഥിരീകരിച്ചത്. 2 പേർക്ക് കൂടി വൈറസ് ബാധയുള്ളതായി തിങ്കളാഴ്ച രാത്രി അധികൃതർ വെളിപ്പെടുത്തുകയും മൂന്നു പേരുടെ കാര്യം ഇന്നു രാവിലെ മന്ത്രാലയം സ്ഥിരീകരിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഇറാനിൽ നിന്ന് കുവൈറ്റിൽ എത്തിയവരാണ് ഇവരെല്ലാം. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശുപത്രികളിൽ ഐസലേഷൻ വിഭാഗത്തിലാണ് അവരുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments