റായ്ബറേലി: ഉമിനീര്‍ തൊട്ട് പേജുകള്‍ മറിക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് ചീഫ് ഡെവല്പെന്റ് ഓഫീസര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം ഉദ്യോഗസ്ഥര്‍ വെള്ളം നനച്ച സ്‌പോഞ്ചുകളില്‍ തൊട്ട് വിരല്‍ നനച്ച് പേജുകള്‍ മറിക്കണമെന്നാണ് നിര്‍ദേശം. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി.
രോഗങ്ങള്‍ പകരുന്നതിന് ഇത് കാരണമാകും എന്ന് കാണിച്ചാണ് സി ഡി ഒ അഭിഷേക് ഗോയല്‍ ഉത്തരവിറക്കിയിരിക്കുന്നത്. കൊറോണ പടരുന്ന പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്നാണ് കരുതുന്നത്.
‘ ഉദ്യോഗസ്ഥര്‍ ഉമിനീര്‍ തൊട്ട് ഫയലുകളിലെ പേജുകള്‍ മറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് കാരണം സാംക്രമിക രോഗങ്ങള്‍ പകരുന്നതിന് സാധ്യതയുണ്ട്. പേജുകള്‍ മറിക്കാന്‍ വാട്ടര്‍ സ്പോഞ്ചുകള്‍ ഉപയോഗിക്കണം’- ഉത്തരവില്‍ പറയുന്നു. ബന്ധപ്പെട്ട ഓഫീസുകളില്‍ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും മൂന്നുദിവസത്തിനുള്ളില്‍ ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
Post Your Comments