ന്യൂഡല്‍ഹി: തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തെ പ്രതികൂലിക്കുന്നവർ നടത്തിയ സംഘര്‍ഷത്തിനിടെ വെടിയുതിര്‍ക്കുന്ന യുവാവിന്റെ ചിത്രം പുറത്ത്. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ഇയാൾ പലതവണ വെടിയുതിർത്തത്. ഓടിവരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന ഒരാള്‍ കൂടുതല്‍ വേഗത്തില്‍ മുമ്പോട്ടു വരുന്നതും തോക്കെടുത്ത് വെടിവെക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. കൂടാതെ പോലീസുകാരൻ തടയാൻ ശ്രമിച്ചപ്പോൾ പോലീസുകാരന്റെ അടുത്തെത്തിയാണ് ഇയാൾ വെടിവെക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് താജ് മഹല്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്താന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് ഡല്‍ഹിയില്‍ സംഘര്‍ഷം രൂക്ഷമാവുന്നത്. സമരം ലോക ശ്രദ്ധ ആകർഷിക്കാനായി നടത്തിയ തന്ത്രമാണെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തപ്പെടുന്നത്. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും വിവരമുണ്ട്.
മൗജ്പുരിലും രണ്ട് വീടുകള്‍ക്ക് ആക്രമികള്‍ തീവച്ചു. മൂന്ന് സ്ഥലങ്ങളിലും രൂക്ഷമായ കല്ലേറാണുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.അഗ്നിരക്ഷാ സേനയുടെ വാഹനത്തിന് പോലും അക്രമികള്‍ തീവച്ചിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രണാതീതമായതോടെ പൊലീസ് അക്രമികള്‍ക്ക് നേരെ കണ്ണീര്‍വാതകം ഉപയോഗിച്ചു.
Post Your Comments