ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ നിന്നും എത്തിയ ഇയാളുടെ സഹോദരിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇയാള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.
സിഎഎ വിരുദ്ധ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത വ്യക്തിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ട് വന്നതോടെ തലസ്ഥാനം അതീവ ജാഗ്രതയിലാണ്. രാജ്യതലസ്ഥാനത്ത് 20ല്‍ അധികം ആളുകളുടെ കൂട്ടം കൂടലുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ഡല്‍ഹിയിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെ അടച്ചു കഴിഞ്ഞു.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു , രോഗ ബാധിതരുടെ എണ്ണം 25 ആയി
ഹോം ഡെലിവറി സര്‍വീസ് തുടരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ ഇതുവരെ 12 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ വിദേശിയാണ്. രാജ്യത്ത് ആകെയുണ്ടായ നാല് മരണങ്ങളില്‍ ഒരെണ്ണം റിപ്പോര്‍ട്ട് ചെയ്തതും ഡല്‍ഹിയിലായിരുന്നു.
Post Your Comments