Latest NewsIndia

ഓടിനടന്ന് വെടിവെച്ച ഷാറൂഖാണ് ഹീറോ; മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡിസിപി ഭീകരവാദിയാണെന്ന് മുസ്ലീം പുരോഹിതന്‍

പോലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന കലാപകാരികളുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് അറഫാത്തിന്റെ പ്രതികരണം.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിഎഎ വിരുദ്ധ കലാപകാരികള്‍ അഴിച്ചുവിട്ട ആക്രമണത്തെ ന്യായീകരിച്ച്‌ മുസ്ലീം പുരോഹിതന്‍ യാസിര്‍ അറഫാത്ത്. പോലീസിനു നേരെ വെടിയുതിര്‍ത്തതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാരൂഖ് ‘ഹീറോ’ ആണെന്നും കലാപകാരികളുടെ ക്രൂരമര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഡിസിപി അമിത് ശര്‍മ്മ ഭീകരവാദിയാണെന്നും യാസിര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് വിചിത്ര ന്യായവുമായി യാസിര്‍ അറഫാത്ത് രംഗത്തെത്തിയിരിക്കുന്നത്.പോലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന കലാപകാരികളുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് അറഫാത്തിന്റെ പ്രതികരണം.

‘ഷാറൂഖ് ഹീറോ ഹേ’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് ഇയാള്‍ കലാപകാരിയായെ വീരപുരുഷനായി ചിത്രീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ ഡല്‍ഹി പോലീസിനെ ഒന്നടങ്കം ഭീകരവാദികള്‍ എന്നാണ് അറഫാത്ത് വിശേഷിപ്പിക്കുന്നത്. ഇന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ ഡിസിപി അമിത് ശര്‍മ്മയെ കലാപകാരികള്‍ കൂട്ടത്തോടെ ആക്രമിക്കുന്നതും സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ രക്ഷിക്കുന്നതും വ്യക്തമായിരുന്നു. ഈ വീഡിയോയും പങ്കുവെച്ചാണ് യാസിര്‍ അറഫാത്ത് എന്ന ഇസ്ലാമിക മത പുരോഹിതന്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയിരിക്കുന്നത്.

സാമൂഹ്യ പ്രവര്‍ത്തകന്‍, ഇസ്ലാമിക മത പുരോഹിതന്‍, സിവില്‍ എന്‍ജിനീയര്‍, പബ്ലിക് സ്പീക്കര്‍, സോഷ്യല്‍ ആക്ടിവിസ്റ്റ് മുതലായ വിശേഷണങ്ങളാണ് യാസിര്‍ അറഫാത്ത് ഫേസ്ബുക്കില്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ ‘പൈഘാം’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഇതര സ്ഥാപനവും ഇയാള്‍ നടത്തുന്നുണ്ട്. അതേസമയം ഡല്‍ഹി കലാപത്തിനു പിന്നാലെ ഒളിവില്‍ പോയ മൊഹമ്മദ് ഷാരൂഖിനെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി കുറ്റകരമായ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സജീവമായ ഗുണ്ടാസംഘവുമായി ബന്ധമുള്ളയാളാണ് ഷാരൂഖ്. ഇതിനു പുറമെ ഷാരൂഖിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ മയക്കുമരുന്ന് കച്ചവടത്തിന്റെ ഇടനിലക്കാരാണെന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button