ബല്ലിയ: ഷാഹീന്‍ ബാഗ് സമരം മുസ്ലിം രാജ്യങ്ങളുടെ ആഗോള ഗൂഢാലോചനയാണെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. മുസ്ലിം രാജ്യങ്ങളാണ് ഈ സമരം സ്പോണ്സര് ചെയ്യുന്നതെന്നും സിങ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി രാജ്യത്തിന്റെ ശത്രുവാണെന്നും അദ്ദേഹത്തിന്റെ മനസ്സ് ഇന്ത്യക്ക് എതിരാണെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.ഉവൈസി ഇവിടെയാണ് ജീവിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ വികാരങ്ങളും വിശ്വാസങ്ങളും പാകിസ്ഥാന് അനുകൂലമാണ്.
ഒരു ഡി.എന്‍.എ പരിശോധന നടത്തിയാല്‍ ജിന്നയെപോലെ ഉവൈസിയും ഇന്ത്യയെ മുസ്ലിം രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലാവുമെന്നും സുരേന്ദ്ര സിങ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒവൈസിയുടെ വേദിയിൽ നിന്നും പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച പെൺകുട്ടിയെ അറസ്റ്റ് ചെയ്തിരുന്നു.വ്യാഴാഴ്ച ഫ്രീഡം പാര്‍ക്കില്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വപ്പട്ടികക്കുമെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു അമൂല്യ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്.
അസമില്‍ എന്‍.ആര്‍.സിയില്‍ അറിയാതെ ഉള്‍പ്പെട്ട ‘അനര്‍ഹരുടെ’ വിവരം ശേഖരിക്കുന്നു
ഇതിനിടെ ‘മുസ്ലിം, കശ്മീരി, ദലിത്, ആദിവാസി, ഭിന്നലിംഗക്കാര്‍ എന്നിവരുടെ സ്വാതന്ത്ര്യം’ എന്ന സന്ദേശവുമായി കന്നടയിലും ഇംഗ്ലീഷിലുമായി ആര്‍ദ്ര പ്ലക്കാര്‍ഡ് ഉയര്‍ത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പ്രതിഷേധക്കാര്‍ വിദ്യാര്‍ഥിനിയെ ചോദ്യംചെയ്യുകയും തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇത് കൂടാതെ ഷഹീൻ ബാഗ് സമരം ഇന്ത്യയിലെ പല പ്രദേശങ്ങളിലും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സമരക്കാർ.
Post Your Comments