ന്യൂഡല്‍ഹി: പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശം സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാകരുതെന്നു സുപ്രീം കോടതി. പ്രതിഷേധാവകാശം പരമമല്ല. സഞ്ചാരസ്വാതന്ത്ര്യം മൗലികാവകാശമാണ്. രണ്ടും ഒത്തുപോകേണ്ടതാണെന്നും ജസ്‌റ്റിസ് സഞ്‌ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഡല്‍ഹി ഷഹീന്‍ ബാഗിലെ പ്രതിഷേധസമരക്കാരെ നീക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
മാര്‍ച്ചില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം ഇപ്പോള്‍ അപ്രസക്‌തമാണെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. മാര്‍ച്ചില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം ഇപ്പോള്‍ അപ്രസക്‌തമാണെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന സമരങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന സമരങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.നിലവില്‍ സമരം ഇല്ലാത്തതിനാല്‍ ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്ന് കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുതാത്‌പര്യം മുന്‍നിര്‍ത്തി ഇതില്‍ തീരുമാനം വേണമെന്ന് ഹര്‍ജിക്കര്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ അത് സഞ്ചാരസ്വാതന്ത്രത്തെ ഹനിചുകൊണ്ടാകരുതെന്നും കോടതി പറഞ്ഞു. സമരം ചെയ്യാന്‍ ജന്തര്‍ മന്ദിര്‍ പോലുള്ള ഇടങ്ങളുടെന്നും പൊതുഇടങ്ങളില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
Post Your Comments