കൊച്ചി : നാടിനെ നടുക്കിയ കോയമ്പത്തൂര്‍ അവിനാശി ദുരന്തത്തിന് ഇടയാക്കിയ കണ്ടയ്‌നര്‍ ലോറിയുടെ ഉടമയെ തിരിച്ചറിഞ്ഞു. 19 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറി എറണാകുളം സ്വദേശിയുടേതാണ്. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിങ് എന്ന കമ്പനിയുടേതാണ് ലോറി. ഒരു വര്‍ഷം മുന്‍പ് റജിസ്റ്റര്‍ ചെയ്ത പുതിയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഹേമരാജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പാലക്കാട് സ്വദേശിയാണ് ഹേമരാജ്
വല്ലാര്‍പാടം ടെര്‍മിനലില്‍നിന്നു ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോകുന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ – സേലം ബൈപ്പാസില്‍ മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന KL 15 A 282 നമ്പര്‍ ബാംഗ്ലൂര്‍- എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 18 പേര്‍ മലയാളികളാണ്.
Post Your Comments